2008 ഒക്‌ടോബർ 12, ഞായറാഴ്‌ച

നീന്‍ട കവിതകള്‍ - 01

ചിതറിപ്പെയ്യുന്ന മഴയും, ഗസലും.

2008 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

പ്രേമം

പ്രേമം!
അത് ദിവ്യമാര്‍ന്നത്
വാക്കുകള്‍ക്കതീതം.
രണ്ടുപേര്‍‍ക്കുള്ളിലൊതുങ്ങി, പിന്നെ ഒന്നായ് വിടര്‍ന്ന്
വളര്‍ന്ന്
ചുറ്റിനും സൌരഭ്യമെഴുമൊരു
പനിനീര്‍പുഷ്പം.
ഒരു മായികപ്രപഞ്ജം.
മഹാന്മാര്‍ പറഞ്ഞു.


പ്രേമം!
അത് മരവിച്ച മനസ്സിന്‍റെ സാന്ത്വനം.
നേരി കെട്ട ആചാരങ്ങളെ,
വഴി വിട്ട അനുഷ്ട്ടാനങ്ങളെ,
ഇതാ, നെറിവുറ്റ നേര്‍വഴിയുടെ ഉത്തരം
പ്രേമം.
കവികള്‍ പാടി.


പ്രേമം!
മതങ്ങള്‍ തകരട്ടെ,
ജാതികള്‍ അലിഞ്ഞുരണ്ജ്ഒന്നാകട്ടെ
മിഴി വിടരട്ടെ
മൊഴി തെളിയട്ടെ
ഈശ്വരന്‍ ചിരിക്കട്ടെ
സമൂഹപരിഷ്കര്‍ത്താവ്


പ്രേമം!
എനിക്കതൊരു കണ്ണീര്‍ക്കണം
കാമുകന്‍റെ മിഴി നിറഞ്ഞു.

2008 ഒക്‌ടോബർ 8, ബുധനാഴ്‌ച

കാത്തിരിപ്പ്‌

ഇല കൊഴിഞ്ഞ മരം
പൊടി വീണ തംബുരു
നിലച്ച വാച്ച്
ചത്ത തടാകം
ആമ്പല്‍
വിണ്ടു കീറിയ തരിശ്
(പ്രതിപക്ഷം)


ഓര്‍മ്മതൂവലുകള്‍ തഴുകി ഞാനും.

2008 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഒഴിഞ്ഞ തറകള്‍

നിറങ്ങളും ആവേശവും കെട്ട ഒരോണം കൂടി.

തിരുവോണത്തിന് ഇലയിട്ടു ചോറുണ്ടു എന്നതൊഴിച്ചാല്‍ പകലുകളില്‍ വിശേഷിച്ചൊന്നും തോന്നിയില്ല - ആടാന്‍ ഒരൂഞ്ഞാല്‍ കൂടി കണ്ടില്ല. പക്ഷെ കുറേ രാത്രികളെങ്കിലും ഉറക്കമിളക്കലിന്ടെതായിരുന്നു. സാംസ്കാരികഖോഷയാത്രകളോ ദീപാലന്കാരങ്ങളൊ ഒന്നുമില്ലെന്കിലും തികച്ചും ഗ്രാമ്യമായ രീതിയില്‍ ചെറിയ ചെറിയ ആഖോഷങ്ങള്‍ നാട്ടുമ്പുരത്തിന്‍റെ ഉള്ളറകളിലെങ്കിലുമുണ്ടായിരുന്നു, തുമ്പിതുള്ളലും കൈകൊട്ടിക്കളിയും മുടിയാട്ടവും ഒക്കെയായി.

ഓണം കഴിഞ്ഞു . തറകളൊഴിഞ്ഞു.

എല്ലാവരും ദിവസങ്ങളിലെ കൃത്യതകളിലേക്ക് .......... യന്ത്രങ്ങളെപ്പോലെ.

2008 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

മറ്റൊരോണം

അത്തക്കളത്തിന് പൂ തിരഞ്ഞു മേട് താണ്ടുന്ന കുഞ്ഞുങ്ങള്‍.
വട്ടികളില്‍ നിറഞ്ഞ സംബാദ്യവുമായ് തളര്‍ന്നനനയുന്ന
മറ്റൊരു പറ്റം.
തുമ്പികള്‍ തിങ്ങിയ പകലുകള്‍
മരത്തണലില്‍ നിന്നു പൊന്തിപ്പരക്കുന്ന
ഊഞ്ഞാല്‍ പാട്ടുകള്‍.
കടുവ
വേട്ടക്കാരന്‍
അയാളുടെ കൈയ്യിലെ തോക്ക്
ചെണ്ടയുടെ മുഴങ്ങുന്ന താളം
അതിനും മീതെ കനത്തു നില്ക്കുന്ന
പേടിച്ചരണ്ട
ഒരു കുഞ്ഞു മുഖം.


പകല്‍ പോലെ രാത്രി.
"ഒന്നാനാം കൊച്ചുതുമ്പി ...... "
താളത്തില്‍ ചിതറുന്ന കൈത്താളം
മുടിയഴിച്ച് തുള്ളിയുറഞ്ഞു നില തെറ്റിയാടുന്ന
ഒരു കറുത്ത പെണ്‍കുട്ടി.


ആകാശം ഒരു തൂശനില
പപ്പടം, കുത്തരിചോറ്


അകലെയെവിടെയോ
ഒരാരവം പതിഞ്ഞു താഴുകയായ്
ഇനി
മനസ്സുകളില്‍ ഗൃഹാതുരത്തം നനക്കുന്ന
നിലാരാത്രികള്‍


ഇതാ
മറ്റൊരോണം കൂടി.

2008 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

രാത്രിമഴ 02

മഴക്കാലം വരവായ് ,
ഉറങ്ങാനാവാത്ത രാവുകളുടെ ഘോഷയാത്ര.

ഓരോ തുള്ളിയും ഓരോ ഓര്‍മ്മകളുമായ്
മനസ്സില്‍ ചിന്നിചിതറുമ്പോള്‍ ,
മഴത്താളവും തണുവും അതിനോടിഴപേറുമ്പോള്‍
പിന്നെ ....
രാത്രിസംഗീതം നനഞ്ഞില്ലതാവുമ്പോള്‍
അടഞ്ഞ കണ്ണില്‍ ഇരുട്ടൊഴിയുന്നു
അവിടെ മന:ചലനങ്ങള്‍ തെളിഞ്ഞാടുന്നു

പിന്നെയെപ്പോഴോ .....
കുഴഞ്ഞുമറിഞ്ഞ്
ഉപബോധം ബോധമില്ലാത്ത ഉറക്കത്തിലേക്ക് .

2008 ഓഗസ്റ്റ് 3, ഞായറാഴ്‌ച

രാത്രിമഴ 01

രാത്രിമഴ പെയ്തിറങ്ങുകയായി
മണ്ണും മനസും നനയുകയാണ്
എനിക്ക് ചുറ്റിനും
ഓര്‍മ്മകള്‍ .... മഴപ്പാറ്റകള്‍ .........
അവ
പറന്നു പറന്ന് പറന്ന് ......

"मुझे फिर वही याद
आने लगी है"
ഇന്നു
ഹരിഹരനും NOSTALGIC ആണ് .
ഈ രാവ് ....
ഈ രാവ് വേദനകളുടെത് .

**********************************

അലാറാംന്‍റെ
ചെകുത്താന്‍ കാഹളം .
വെള്ള കീറുന്നതെയുള്ളൂ.
പുറത്ത്
മഴ നിന്ന് മരം പെയ്യുകയാണ് .
പുതച്ചിരുന്ന
കംബിളിക്കിടയിലൂടെ കൈ നീട്ടി
കാഹളം നിര്ര്‍തി.
സ്വിച്ചിട്ടു.

അരണ്ട വെളിച്ചത്തില്‍ ,
എനിക്ക് ചുറ്റും .....
ഇന്നലെ പാറി നടന്ന
ഓര്‍മ്മകളുടെ ശവങ്ങള്‍।