അത്തക്കളത്തിന് പൂ തിരഞ്ഞു മേട് താണ്ടുന്ന കുഞ്ഞുങ്ങള്‍.
വട്ടികളില്‍ നിറഞ്ഞ സംബാദ്യവുമായ് തളര്‍ന്നനനയുന്ന
മറ്റൊരു പറ്റം.
തുമ്പികള്‍ തിങ്ങിയ പകലുകള്‍
മരത്തണലില്‍ നിന്നു പൊന്തിപ്പരക്കുന്ന
ഊഞ്ഞാല്‍ പാട്ടുകള്‍.
കടുവ
വേട്ടക്കാരന്‍
അയാളുടെ കൈയ്യിലെ തോക്ക്
ചെണ്ടയുടെ മുഴങ്ങുന്ന താളം
അതിനും മീതെ കനത്തു നില്ക്കുന്ന
പേടിച്ചരണ്ട
ഒരു കുഞ്ഞു മുഖം.
പകല്‍ പോലെ രാത്രി.
"ഒന്നാനാം കൊച്ചുതുമ്പി ...... "
താളത്തില്‍ ചിതറുന്ന കൈത്താളം
മുടിയഴിച്ച് തുള്ളിയുറഞ്ഞു നില തെറ്റിയാടുന്ന
ഒരു കറുത്ത പെണ്‍കുട്ടി.
ആകാശം ഒരു തൂശനില
പപ്പടം, കുത്തരിചോറ്
അകലെയെവിടെയോ
ഒരാരവം പതിഞ്ഞു താഴുകയായ്
ഇനി
മനസ്സുകളില്‍ ഗൃഹാതുരത്തം നനക്കുന്ന
നിലാരാത്രികള്‍
ഇതാ
മറ്റൊരോണം കൂടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
ആശംസകള്‍......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ