നിറങ്ങളും ആവേശവും കെട്ട ഒരോണം കൂടി.
തിരുവോണത്തിന് ഇലയിട്ടു ചോറുണ്ടു എന്നതൊഴിച്ചാല്‍ പകലുകളില്‍ വിശേഷിച്ചൊന്നും തോന്നിയില്ല - ആടാന്‍ ഒരൂഞ്ഞാല്‍ കൂടി കണ്ടില്ല. പക്ഷെ കുറേ രാത്രികളെങ്കിലും ഉറക്കമിളക്കലിന്ടെതായിരുന്നു. സാംസ്കാരികഖോഷയാത്രകളോ ദീപാലന്കാരങ്ങളൊ ഒന്നുമില്ലെന്കിലും തികച്ചും ഗ്രാമ്യമായ രീതിയില്‍ ചെറിയ ചെറിയ ആഖോഷങ്ങള്‍ നാട്ടുമ്പുരത്തിന്‍റെ ഉള്ളറകളിലെങ്കിലുമുണ്ടായിരുന്നു, തുമ്പിതുള്ളലും കൈകൊട്ടിക്കളിയും മുടിയാട്ടവും ഒക്കെയായി.
ഓണം കഴിഞ്ഞു . തറകളൊഴിഞ്ഞു.
എല്ലാവരും ദിവസങ്ങളിലെ കൃത്യതകളിലേക്ക് .......... യന്ത്രങ്ങളെപ്പോലെ.