2008 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

രാത്രിമഴ 02

മഴക്കാലം വരവായ് ,
ഉറങ്ങാനാവാത്ത രാവുകളുടെ ഘോഷയാത്ര.

ഓരോ തുള്ളിയും ഓരോ ഓര്‍മ്മകളുമായ്
മനസ്സില്‍ ചിന്നിചിതറുമ്പോള്‍ ,
മഴത്താളവും തണുവും അതിനോടിഴപേറുമ്പോള്‍
പിന്നെ ....
രാത്രിസംഗീതം നനഞ്ഞില്ലതാവുമ്പോള്‍
അടഞ്ഞ കണ്ണില്‍ ഇരുട്ടൊഴിയുന്നു
അവിടെ മന:ചലനങ്ങള്‍ തെളിഞ്ഞാടുന്നു

പിന്നെയെപ്പോഴോ .....
കുഴഞ്ഞുമറിഞ്ഞ്
ഉപബോധം ബോധമില്ലാത്ത ഉറക്കത്തിലേക്ക് .

2008 ഓഗസ്റ്റ് 3, ഞായറാഴ്‌ച

രാത്രിമഴ 01

രാത്രിമഴ പെയ്തിറങ്ങുകയായി
മണ്ണും മനസും നനയുകയാണ്
എനിക്ക് ചുറ്റിനും
ഓര്‍മ്മകള്‍ .... മഴപ്പാറ്റകള്‍ .........
അവ
പറന്നു പറന്ന് പറന്ന് ......

"मुझे फिर वही याद
आने लगी है"
ഇന്നു
ഹരിഹരനും NOSTALGIC ആണ് .
ഈ രാവ് ....
ഈ രാവ് വേദനകളുടെത് .

**********************************

അലാറാംന്‍റെ
ചെകുത്താന്‍ കാഹളം .
വെള്ള കീറുന്നതെയുള്ളൂ.
പുറത്ത്
മഴ നിന്ന് മരം പെയ്യുകയാണ് .
പുതച്ചിരുന്ന
കംബിളിക്കിടയിലൂടെ കൈ നീട്ടി
കാഹളം നിര്ര്‍തി.
സ്വിച്ചിട്ടു.

അരണ്ട വെളിച്ചത്തില്‍ ,
എനിക്ക് ചുറ്റും .....
ഇന്നലെ പാറി നടന്ന
ഓര്‍മ്മകളുടെ ശവങ്ങള്‍।